കൽപ്പറ്റ | റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 13, 14 തീയതികളിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 15 മുതൽ 19 വരെ കാൽനടയായി മാത്രമേ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുകയുള്ളുവെന്നും എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സെക്രട്ടറി അറിയിച്ചു.
കടുത്ത ചൂടുള്ള കാലാവസ്ഥയായതിനാൽ പ്രായമായവർ, കുട്ടികൾ, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, ഗർഭിണികൾ എന്നിവർ ഈ ദിവസങ്ങളിലെ സന്ദർശനം പരമാവധി ഒഴിവാക്കണമെന്നുമാണ് നിർദേശം.
source https://www.sirajlive.com/no-entry-to-n-ur-on-13th-and-14th.html
Post a Comment