ന്യൂഡൽഹി | അയോഗ്യതാ ഭീഷണി നേരിടുന്ന രാഹുൽ ഗാന്ധി പത്ത് വർഷം മുമ്പ് മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് കീറിയെറിഞ്ഞത് വീണ്ടും ചർച്ചയാകുന്നു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഒഴിവാക്കാനായാണ് മൻമോഹൻ സിംഗ് സർക്കാർ 2013 ൽ ഓർഡിനൻസ് കൊണ്ടുവന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 8(4) സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഈ നടപടി. കോൺഗ്രസ്സ് നയിക്കുന്ന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് കോൺഗ്രസ്സിന്റെ പ്രമുഖ നേതാവായിരുന്ന രാഹുൽ ഗാന്ധി തന്നെ അന്ന് പരസ്യമായാണ് കീറിയെറിഞ്ഞത്. രാഹുലിന്റെ നടപടി അന്ന് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയതായിരുന്നു.
കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ളവരുടെ വിധി വരുന്നതിനു തൊട്ടു മുമ്പായിരുന്നു മൻമോഹൻ സർക്കാറിന്റെ ഓർഡിനൻസ്. എന്നാൽ ഈ ഓർഡിനൻസിനെ രൂക്ഷമായി വിമർശിച്ച രാഹുൽ ഡൽഹി പ്രസ്സ് ക്ലബിൽ വെച്ച് ഓർഡിനൻസ് പരസ്യമായി കീറിയെറിയുകയായിരുന്നു. ഇതിന് പിന്നാലെ യു പി എ സർക്കാർ ഓർഡിനൻസ് പിൻവലിച്ചു. രാഹുൽ കീറിയെറിഞ്ഞ ഓർഡിനൻസ് നിയമമായിരുന്നുവെങ്കിൽ തത്കാലത്തേക്കെങ്കിലും അയോഗ്യതാ ഭീഷണി രാഹുലിന് ഒഴിവാക്കാമായിരുന്നു.
source https://www.sirajlive.com/the-ordinance-torn-by-rahul-in-2013-is-being-discussed.html
إرسال تعليق