കമ്മിന്‍സ് എത്തില്ല; ഏകദിനത്തില്‍ ആസ്‌ത്രേലിയയെ നയിക്കാന്‍ സ്റ്റീവ് സ്മിത്ത്

ന്യൂഡല്‍ഹി | ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ സ്റ്റീവ് സ്മിത്ത് ആസ്ത്രേലിയന്‍ നായകന്‍. മാതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് പാറ്റ് കമ്മിന്‍സ് നാട്ടിലേക്കു പോയ സാഹചര്യത്തിലാണ് സ്മിത്തിനെ ക്യാപ്റ്റനാക്കിയത്.

ഇന്ത്യക്കെതിരെ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിന് ശേഷമാണ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. ഇതേ തുടര്‍ന്ന് ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റിലും ഓസീസിനെ നയിച്ചത് സ്മിത്താണ്. മൂന്നാം ടെസ്റ്റില്‍ ഓസീസ് വിജയിച്ചപ്പോള്‍ നാലാം ടെസ്റ്റ് സമനിലയിലായി.

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആരോണ്‍ ഫിഞ്ചിന്റെ പിന്‍ഗാമിയായാണ് പേസ്് ബൗളറായ കമ്മിന്‍സിനെ ആസ്ത്രേലിയയുടെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഏകദിന പരമ്പരയില്‍ ഓസീസിന്റെ വെടിക്കെട്ട് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെലും മിച്ചല്‍ മാര്‍ഷും തിരിച്ചെത്തും.

ആസ്ത്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീണ്‍ അബോട്ട്, അലക്സ് ക്യാരി, ആഷ്ടണ്‍ ആഗര്‍, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ഈ മാസം 17നാണ് തുടക്കമാവുക. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

 

 



source https://www.sirajlive.com/cummins-will-not-arrive-steve-smith-to-lead-australia-in-odis.html

Post a Comment

أحدث أقدم