തൃശൂര്‍ | കൊടുങ്ങല്ലൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്നു. എറിയാട് അറപ്പപ്പുറം റോഡില്‍ സിദ്ദിഖ് മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ പടിഞ്ഞാറേ വീട്ടില്‍ സൈദാബിയുടെ രണ്ടേകാല്‍ പവന് തൂക്കമുള്ള മാലയാണ് കവര്‍ന്നത്. പുലര്‍ച്ചെ രണ്ടോടെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്നായിരുന്നു മോഷണം.
മോഷ്ടാവ് മാല പൊട്ടിക്കുന്ന സമയത്ത് ഞെട്ടിയുണര്‍ന്ന സൈദാബി ബഹളം വച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. രണ്ടേകാല്‍ പവന് തൂക്കമുള്ള മാലയാണ് നഷ്ടമായത്.
സിദ്ദിഖ് മാസ്റ്ററുടെ വീടിനു സമീപത്തെ വടക്കെവീട്ടില്‍ ഷറാഫ്, കൊല്ലിയില്‍ അബ്ദുല്‍ സലാം എന്നിവരുടെ വീടുകളിലും മോഷണ ശ്രമം നടന്നതായി പരാതിയുണ്ട്.
source https://www.sirajlive.com/a-gold-necklace-was-stolen-from-a-woman-who-was-sleeping-at-home-the-thief-entered-by-breaking-open-the-door.html
إرسال تعليق