സംഘര്‍ഷം രൂക്ഷം; സുഡാനിലെ ഇടപെടലുകള്‍ വെട്ടിച്ചുരുക്കി യു എന്‍ മാനുഷിക ഓഫീസ്

ജനീവ | ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ സുഡാനിലെ തങ്ങളുടെ മാനുഷിക ഓഫീസിന്റെ ഇടപെടലുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നതായി ഐക്യരാഷ്ട്ര സഭ. ഏപ്രില്‍ 15ന് തുടങ്ങിയ സംഘര്‍ഷത്തില്‍ അഞ്ച് യു എന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ലോക ഭക്ഷ്യ പരിപാടിയുടെയും കുടിയേറ്റത്തിന്റെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യു എന്‍ വിഭാഗം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്.

ചില ഭാഗങ്ങളില്‍ നടക്കുന്ന കടുത്ത ഏറ്റുമുട്ടല്‍ ഞങ്ങളുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. അതിനാല്‍ ഇടപെടലുകളില്‍ കുറവ് വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.’- യു എന്‍ മാനുഷിക ഓഫീസ് (ഒ സി എച്ച് എ) വക്താവ് ജെന്‍സ് ലാര്‍കെ അറിയിച്ചു. എങ്കിലും സുഡാനിലെ ജനങ്ങള്‍ക്കുള്ള സഹായങ്ങള്‍ തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ഒരു ടീം സുഡാനില്‍ തന്നെ തുടരുമെന്നും അവര്‍ സുഡാന്‍ തുറമുഖത്തിന് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



source https://www.sirajlive.com/the-conflict-escalated-un-humanitarian-office-cuts-interventions-in-sudan.html

Post a Comment

أحدث أقدم