കോഴിക്കോട് | എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീവെച്ച കേസിൽ പിടിയിലായ യുവാവിനെ കോഴിക്കോട്ടെത്തിച്ചു. കോഴിക്കോട്ടെ മാലൂർകുന്ന് പോലീസ് ക്യാമ്പിലാണ് ഇന്ന് രാവിലെയോടെ ഷാരൂഖ് സെയ്ഫിയെ എത്തിച്ചത്. ക്രമസമാധാന വിഭാഗം എ ഡി ജി പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. ഇതിനായി ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പിലെത്തിയിട്ടുണ്ട്. അതിനിടെ, പ്രതിയെ കൊണ്ടുവരികയായിരുന്ന വാഹനം ടയര്‍ പഞ്ചറായി ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങി. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മമ്മാക്കുന്നില്‍വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണറിന്റെ പിറകിലെ ടയര്‍ പൊട്ടിയത്.
ടയര്‍ പൊട്ടുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം. ഇതോടെ മറ്റൊരു വാഹനം എത്തിച്ച് അതിലേക്ക് പ്രതിയെ മാറ്റാനും കോഴിക്കോട്ടേക്ക് യാത്ര തുടരാനുമുള്ള നീക്കം അന്വേഷണസംഘം നടത്തി. എന്നാല്‍ അതിനായി എത്തിച്ച സ്വകാര്യവാഹനത്തിനും സാങ്കേതിക തകരാര്‍ നേരിട്ടു. ഇതോടെ ഏകദേശം ഒരു മണിക്കൂറിന് ശേഷം നാലരയോടെ ഒരു വാഗണര്‍ കാര്‍ എത്തിക്കുകയും ഷാരൂഖുമായി അന്വേഷണസംഘം കോഴിക്കോട്ടേക്ക് യാത്ര തുടരുകയുമായിരുന്നു.
പ്രതിയുമായി സഞ്ചരിച്ച വാഹനത്തിന് സുരക്ഷ ഒരുക്കാന്‍ മറ്റ് അകമ്പടി വാഹനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് ഇന്നലെ പ്രതി പിടിയിലായത്. ഇവിടെ നിന്ന് കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിയപ്പോള്‍ ഇന്നോവാ കാറില്‍നിന്ന് ഫോര്‍ച്യൂണര്‍ കാറിലേക്ക് ഷാരൂഖിനെ മാറ്റിയിരുന്നു. കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരാണ് പ്രതിയ്‌ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ ബോഗിയിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
source https://www.sirajlive.com/train-arson-arrested-person-brought-to-kozhikode.html
Post a Comment