പാലക്കാട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിലെ വിഭാഗീയത; അന്വേഷണത്തിന് കമ്മിഷനെ നിയോഗിച്ചു

തിരുവനന്തപുരം |  പാലക്കാട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിലെ വിഭാഗീയതയും കൂട്ട രാജിയും അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി , പ്രേംരാജ് എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. സംഘടന പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് നിര്‍ദേശിച്ചത്. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന്റെ പേരില്‍ എട്ട് മണ്ഡലം കമ്മറ്റികള്‍ പിരിച്ചു വിട്ടിരുന്നു.

നടപടി ഏകപക്ഷിയം എന്നു ആരോപിച്ചു നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജി നല്‍കി. ഇതിനു പിന്നാലെ ആണ് സംസ്ഥാന നേതൃത്വം ഇതില്‍ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്.



source https://www.sirajlive.com/sectarianism-in-the-youth-congress-of-palakkad-district-a-commission-was-appointed-to-investigate.html

Post a Comment

أحدث أقدم