ന്യൂഡല്‍ഹി | രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് വ്യാപനം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. കേരള, ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളിലാണ് മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേരളത്തില്‍ ഇന്നലെ മാത്രം 1800ലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും ജീവിതശൈലീ രോഗമുള്ളവര്‍ക്കുമാണ് മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍.
രാജ്യത്ത് പുതുതായി 5,357 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കേസുകളുടെ എണ്ണം 44,756,616 ആയി. ശനിയാഴ്ച 6,155 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ സജീവ കേസുകള്‍ 32,814 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 മരണങ്ങള് രേഖപ്പെടുത്തി. ആകെ മരണസംഖ്യ 53,09,65 ആയി. മരണനിരക്ക് 1.19 ശതമാനമാണ്
source https://www.sirajlive.com/covid-is-ramping-up-masks-are-mandatory-in-three-states-including-kerala.html
إرسال تعليق