കോഴിക്കോട് | കേരളം വിഷുത്തിരക്കില്‍ അലിയുമ്പോള്‍ അന്തരീക്ഷം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാന്‍ സാധ്യത.
പാലക്കാടും കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നു.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ റെക്കോര്‍ഡ് ചൂടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികള്‍ രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍ ചിലയിടത്ത് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി.
നേരത്തെ കണ്ണൂരിലും പാലക്കാടും രേഖപെടുത്തിയ 38.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്. അതേസമയം തെക്കന്‍ കേരളത്തില്‍ മഴയ്ക്കും സാധ്യതയുണ്ട്.
ഉയര്‍ന്ന ചൂടിനിടയിലും വിഷു വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതിരാവിലെയും വൈകീട്ടുമാണു ജനങ്ങള്‍ വിപണിയിലേക്ക് ഒഴുകുന്നത്. ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നതിനാല്‍ ഉച്ചക്കുള്ള യാത്രകളും തുറന്ന സ്ഥലത്തുള്ള ജോലികളും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
source https://www.sirajlive.com/kerala-on-equinox-rush-burning-atmosphere.html
إرسال تعليق