നവജാത ശിശുവിനെ വില്‍പ്പന നടത്തിയ അമ്മയെ കണ്ടെത്തിയില്ല; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം | തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അമ്മയ്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുഞ്ഞ്. പൊഴിയൂര്‍ സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മയെന്ന് പ്രാഥമിക വിവരം തമ്പാനൂര്‍ പോലീസിന് ലഭിച്ചിരുന്നു. കരിയം ഭാഗത്ത് ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചു. കുഞ്ഞിനെ വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും എതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. വാങ്ങിയ കരമന സ്വദേശിയില്‍ നിന്ന് തമ്പാനൂര്‍ പോലീസ് മൊഴി രേഖപ്പെടുത്തി.
പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ കോടതിയില്‍ പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അനുമതി തേടി കേസ് എടുക്കുകയായിരുന്നു. മൂന്നുലക്ഷം രൂപയ്ക്കായിരുന്നു കുഞ്ഞിന്റെ വില്‍പ്പന. പ്രസവത്തിന് മുന്‍പ് തന്നെ 52,000 രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചുള്ള വില്‍പ്പനയാണെന്ന് ഇതോടെ വ്യക്തമായിരുന്നു.



source https://www.sirajlive.com/the-mother-who-sold-the-newborn-child-was-not-found-search-activated.html

Post a Comment

أحدث أقدم