രാഹുലിന്റെ അപ്പീല്‍ സൂറത്ത് കോടതി ഇന്നു പരിഗണിക്കും

ന്യൂഡല്‍ഹി |  അപകീര്‍ത്തി കേസില്‍ രാഹുല്‍ നല്‍കിയ അപ്പീല്‍ സൂറത്തിലെ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. രാഹുല്‍ ഗാന്ധിക്ക് ഇന്നത്തെ കോടതി വിധി നിര്‍ണായകമായിരിക്കും.

മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എം പി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു.
ഇന്നത്തെ വിധി എതിരായാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പു നടപടികളിലേക്കു നീങ്ങിയേക്കും.

2019 ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബി ജെ പി എം എല്‍ എ പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് മോദി എന്നു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമര്‍ശം. രാഹുല്‍ അപമാനിച്ചത് ഒരു സമുദായത്തെയാകെയാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടികളുണ്ടായത്. കോടതി ഈ കേസില്‍ രാഹുലിനു പരമാവധി ശിക്ഷ വിധിക്കുകയും ചെയ്തു.

 



source https://www.sirajlive.com/surat-court-will-consider-rahul-39-s-appeal-today.html

Post a Comment

Previous Post Next Post