കോഴിക്കോട് | ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയില്‍ വിട്ട പ്രതി ഷാറൂഖ് സൈഫിയെ ചേവായൂര്‍ മാലൂര്‍കുന്ന് പോലീസ് ക്യാംപില്‍ ചോദ്യം ചെയ്യല്‍ തുടരും. ഇന്നലെ വൈകിട്ടും രാത്രിയും നടത്തിയ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
കൃത്യത്തിന് പിന്നിലെ ലക്ഷ്യം, ആരെങ്കിലും പ്രേരണ നല്‍കിയോ, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. സംഭവസ്ഥലത്ത് തെളിവുകള്‍ ഉപേക്ഷിച്ചത് എന്തിന്, തെളിവുകള്‍ അടങ്ങിയ ബാഗ് സ്വയം ഉപേക്ഷിച്ചതാണോ അതോ അന്വേഷണം മറ്റു കണ്ണികളിലേക്കു പോകാതിരിക്കാന്‍ നടത്തിയ നീക്കമാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തില്‍ പ്രധാനം.
പ്രതിയെ ചോദ്യം ചെയ്ത ശേഷം വിവിധ ഇടങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുപോകും. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പരിശോധനകളുടെ ഫലം അപ്പപ്പോള്‍ അന്വേഷണം സംഘം ശേഖരിക്കുന്നുണ്ട്.
ഷാറൂഖ് സൈഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടക്കും. യാത്രയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണു കരുതുന്നത്. ആരെങ്കിലും ഒപ്പം യാത്ര ചെയ്‌തോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.
source https://www.sirajlive.com/shahrukh-saifi-leaving-evidence-is-a-trick.html
إرسال تعليق