പത്തനംതിട്ട | എരുമേലി കണമലയില്‍ രണ്ട് കര്‍ഷകരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് വീണ്ടും തെരുവില്‍ പ്രതിഷേധിക്കാനൊരുങ്ങി നാട്ടുകാര്‍. കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച ചാക്കോയുടെ സംസ്‌കാരം നടക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ വീണ്ടും പ്രതിഷേധിക്കുമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം. ചാക്കോയുടെ മൃതദേഹവുമായി കലക്ടറേറ്റിനു മുമ്പില്‍ സമരം നടത്താനും സമിതി ആലോചിക്കുന്നുണ്ട്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു. നാളെയാണ് ചാക്കോയുടെ മൃതദേഹം സംസ്‌കരിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് സമര സമിതി പറയുന്നത്.
കൊലയാളി കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്. കാട്ടുപോത്ത് വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വച്ച് പിടികൂടി കാട്ടിനുള്ളിലേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ നീക്കം. ഇതിനായി 50 അംഗ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കണമലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
source https://www.sirajlive.com/the-killer-must-shoot-the-bison-the-locals-are-ready-to-protest-again.html
إرسال تعليق