പ്രവൃത്തി പൂര്‍ത്തിയാക്കിയില്ല; ഞെളിയന്‍ പറമ്പിലും സോണ്‍ട കമ്പനിക്ക് കരാര്‍ നീട്ടിനല്‍കിയേക്കില്ല

കോഴിക്കോട് | ഞെളിയന്‍ പറമ്പിലും സോണ്‍ട കമ്പനിക്ക് കരാര്‍ നീട്ടിനല്‍കാന്‍ സാധ്യതയില്ല. കാലാവധി അവസാനിച്ചിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് സാധിച്ചില്ല.

ബയോമൈനിങ് പൂര്‍ത്തിയായെന്നും ക്യാപിങ് 80 ശതമാനമായെന്നുമാണ് സോണ്‍ട കമ്പനി പറയുന്നത്. എന്നാല്‍, അവകാശവാദം തെറ്റാണെന്നാണ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട് നാളെ നല്‍കും. 26ന് ചേരുന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.



source https://www.sirajlive.com/the-work-was-not-completed-the-contract-may-not-be-extended-to-the-zonta-company-in-neliyan-param-too.html

Post a Comment

أحدث أقدم