കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ദുരന്തമാണ് എ ഐയെന്ന് എ ഐയുടെ ഗോഡ് ഫാദർ

ലണ്ടൻ| തന്റെ കണ്ടുപിടുത്തം കാലാവസ്ഥാ വ്യതിയാനത്തെക്കാൾ മനുഷ്യകുലത്തിന് ദോഷം ചെയ്യുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ ഗോഡ് ഫാദർ എന്നറിയപ്പെടുന്ന ജോഫറി ഹിന്റൺ.

“കാലാവസ്ഥ വ്യതിയാനത്തെ ചെറുതാക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. കാലാവസ്ഥ വ്യതിയാനം വലിയ പ്രശ്നം തന്നെയാണ്. പക്ഷെ,  എ ഐ അതിനേക്കാൾ പെട്ടന്ന് പരിഹരിക്കേണ്ടതായിട്ടാണ് എനിക്ക് തോന്നുന്നതെന്നാണ് ജോഫറി ഹിൻ്റൺ പറയുന്നത്.

എ ഐ കണ്ടുപിടിച്ചവരിൽ പ്രധാനിയായ ജോഫറി ഹിൻ്റൺ ഈയടുത്ത് ഗൂഗിൾ വിട്ടിരുന്നു. എ ഐ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ച് ബോധവത്കരണം നടത്താൻ തന്റേതായ സംവിധാനം കൊണ്ടുവരാനായിരുന്നു ജോഫറി ഹിൻ്റണിൻ്റെ രാജി.

കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറങ്ങിയ ചാറ്റ് ജി പി ടിയെ മറികടക്കാൻ കഴിഞ്ഞ മാർച്ചിൽ ഗൂഗിൾ ബാഡ് എന്നൊരു ചാറ്റ് ബോട്ട് പ്രദർശിപ്പിച്ചിരുന്നു. ഇതുകൊണ്ട് തന്നെ ഗൂഗിളിനെ എ ഐ സാങ്കേതികവിദ്യയുടെ ഒരു കെയർ ടേക്കറായി കണക്കാക്കി ഉത്തരവാദിത്വം ഉണ്ടാകുമെന്ന് ഹിന്റൺ പറഞ്ഞിരുന്നു.

അതിനിടെ, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കടക്കം ടെക്നോളജി രംഗത്തെ പ്രമുഖർ ഒപ്പുവെച്ച തുറന്ന കത്ത് പുറത്തുവന്നിരുന്നു. എ ഐ സാങ്കേതിക വിദ്യ മൂലം തൊഴിൽ, സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖകലകളിൽ മനുഷ്യകുലം നേരിടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ചാണ് കത്തിൽ പറയുന്നത്.



source https://www.sirajlive.com/godfather-of-ai-says-that-ai-is-a-bigger-disaster-than-climate-change.html

Post a Comment

Previous Post Next Post