വാട്സാപ്പിൽ ഇനി ചാനൽ ലിസ്റ്റും; പുതിയ ഫീച്ചർ ഉടൻ

കാലിഫോർണിയ | ജനപ്രിയ സോഷ്യൽ മീഡിയയായ വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു. ഐ ഒ എസ് വേർഷനിലാണ് ചാനൽ ലിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ വരുന്നത്. ന്യൂസ് ഫോമിൽ ബ്രോഡ് കാസ്റ്റ് മെസേജുകൾ ലഭ്യമാക്കുന്നതാണ് പുതിയ ഫീച്ചർ.

WABetaInfo പുറത്ത് വിട്ട റിപോർട്ടനുസരിച്ചു ഈ ഫീച്ചർ സ്റ്റാറ്റസ് ബാറിൽ അപ്ഡേറ്റ്സ് എന്ന പേരിലായിരിക്കും  കാണിക്കുക. അതുകൊണ്ട് തന്നെ ഇനി മുതൽ സ്റ്റാറ്റസ് ബാറും ചാനൽ ലിസ്റ്റും ഒരുമിച്ചായിരിക്കും കാണിക്കുക. എന്നാൽ, സ്റ്റാറ്റസുകൾ തിരശ്ചീനമായിട്ടായിരിക്കും കാണിക്കുക. ഇത് ചാനൽ ലിസ്റ്റുകൾക്ക് കൂടുതൽ സ്ഥലം നൽകും എന്നത് കൊണ്ടാണ്. അതുപോലെ നിലവിൽ സ്റ്റാറ്റസ് കാണുന്നിടത്ത് ചാനലുകൾ ക്രമീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിലുള്ള ചാനലുകളെ ഫോളോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കും. സേർച്ച് ചെയ്യുകയും ആവശ്യമായ അപ്ഡേറ്റുകളിലേക്ക് പെട്ടന്ന് എത്തൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.

ഈ ഫീച്ചറിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ വരുന്ന അപ്ഡേറ്റിൽ അത് കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു.



source https://www.sirajlive.com/whatsapp-now-has-a-channel-list-new-feature-coming-soon.html

Post a Comment

Previous Post Next Post