പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ബെംഗളൂരുവില്‍ അറസ്റ്റില്‍

പത്തനംതിട്ട | പതിനേഴുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ യുവാവിനെ ബെംഗളൂരുവില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി ഉള്ളന്നൂര്‍ മുട്ടയത്തില്‍ തെക്കേതില്‍ വീട്ടില്‍ പ്രമോദ് (24) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ആര്‍ പ്രദീപ് കുമാറിന്റെ നിര്‍ദേശ പ്രകാരം, അന്വേഷണ സംഘം അവിടെയെത്തി മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വിവരം ലഭിച്ച പോലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ ഇയാളുടെ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതുവഴി ഇയാളുടെ പുതിയ ഫോണ്‍ നമ്പര്‍ ലഭിച്ചു. യുവാവ് പെണ്‍കുട്ടിക്ക് വാങ്ങികൊടുത്ത പുതിയ ഫോണ്‍ നമ്പറിനെപ്പറ്റിയും സൂചന ലഭിച്ചു. ഈ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ നീക്കത്തിലാണ് ഇരുവരും ബെംഗളൂരുവിലുണ്ടെന്ന് വ്യക്തമായത്.

പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ മേനോട്ടത്തിലായിരുന്നു അന്വേഷണം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം നിരവധി സ്ഥലങ്ങളില്‍ കറങ്ങിനടന്നെന്നും, വെള്ളിയാഴ്ച ബെംഗളൂരുവിലെത്തി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച് പീഡിപ്പിച്ചതായും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി ദീപുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ. കെ എന്‍ അനില്‍, എസ് സി പി ഓമാരായ സന്തോഷ് കുമാര്‍, രാജേഷ്, സി പി ഓമാരായ അനൂപ്, പ്രശോബ്, ശരത്, അനിത എന്നിവരാണ് ഉണ്ടായിരുന്നത്.

 



source https://www.sirajlive.com/a-case-where-a-17-year-old-girl-was-kidnapped-and-tortured-the-accused-was-arrested-in-bengaluru.html

Post a Comment

Previous Post Next Post