വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കെ എസ് ആര്‍ ടി സി ഡ്രൈവറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോഴിക്കോട് |  വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ കെ എസ് ആര്‍ ടി സി ഡ്രൈവറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ഇബ്രാഹിം മച്ചിലാണ് അറസ്റ്റിലായത്. കോഴിക്കോടുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.

കോഴിക്കോട് നിന്നാണ് വിദ്യാര്‍ഥിനി ബസില്‍ കയറുന്നത്. ബസില്‍ തിരക്കായതിനാല്‍ സീറ്റ് ഒഴിവുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ഡ്രൈവറുടെ നിര്‍ദേശപ്രകാരം ബസിന്റെ ബോണറ്റിലിരുന്ന് യാത്ര ചെയ്ത വിദ്യാര്‍ഥിനിയോട് ഡ്രൈവര്‍ ലൈംഗികാതിക്രമം കാട്ടുകയായിരുന്നുവെന്നാണ് പരാതി. ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിച്ചതായാണ് പരാതി. ഇയാള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചതായും പരാതിയില്‍ പറയുന്നു.



source https://www.sirajlive.com/sexual-assault-on-a-student-ksrtc-will-produce-the-driver-in-court-today.html

Post a Comment

Previous Post Next Post