കണ്ണൂർ വിമാനത്താവളം: ജോൺ ബ്രിട്ടാസ് എം പിക്ക് നിവേദനം നൽകി

അബുദബി | കണ്ണൂർ വിമാനത്താവളത്തോട് കേന്ദ്ര സർക്കാർ വെച്ചുപുലർത്തുന്ന ചീറ്റമ്മ നയം അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പിക്ക് സാമൂഹ്യപ്രവർത്തകൻ വി ടി വി ദാമോദരൻ നിവേദനം നൽകി.

ഗോ ഫെസ്റ്റ് വിമാനം സേവനം അവസാനിപ്പിച്ചതോടെ ഗൾഫ് മേഖലയിൽ നിന്നും കണ്ണൂരിലേക്ക് വളരെ വലിയ യാത്ര ദുരിതമാണ് അനുഭവിക്കുന്നത്. കണ്ണൂരിൽ നിന്നും ഗൾഫ് മേഖലകളിലേക്ക് സർവീസ് നടത്തുന്നതിന് കൂടുതൽ ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നൽകുകയോ കണ്ണൂരിലേക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്ന വിദേശ വിമാനകമ്പനികളുടെ ആവശ്യം അംഗീകരിക്കുകയോ ചെയ്താൽ മാത്രമേ കണ്ണൂരിലേക്കുള്ള യാത്ര ദുരിതം പരിഹരിക്കുകയുള്ളൂ വി ടി വി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

കണ്ണൂർ വിമാനത്താവളത്തിനെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി, കേരള മുഖ്യമന്തി, കേന്ദ്ര വിദേശകാര്യ സഹമന്തി, മലബാറിൽ നിന്നുള്ള എംപിമാർ എന്നിവർക്ക് ഏതാനും ദിവസങ്ങൾക്കു മുമ്പേ വി ടി വി നിവേദനം നൽകിയിരുന്നു.



source https://www.sirajlive.com/kannur-airport-petition-submitted-to-john-brittas-mp.html

Post a Comment

Previous Post Next Post