തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്. വടക്ക് മുതല്‍ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിര്‍മാണം , ഭവന രഹിതര്‍ക്കു നല്‍കിയ വീടുകള്‍ തുടങ്ങി നിരവധി വികസന പദ്ധതികളാണു സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ചരിത്രമായ ഭരണത്തുടര്‍ച്ച ലഭിച്ച സര്‍ക്കാറിന്റെ വികസന നേട്ടങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്നു പ്രസിദ്ധീകരിക്കും. പുത്തരിക്കണ്ടം മൈതാനത്താണ് ആഘോഷ പരിപാടികള്‍.
ദുബൈയ് കോണ്‍സുലേറ്റിലെ സംഘം നടത്തിയ സ്വര്‍ണ്ണക്കടത്ത് സംഭവത്തെ ഒന്നാംപിണറായി സര്‍ക്കാറിനെതിരെ വന്‍ പ്രചാരണായുധമായിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് കൂടുതല്‍ ഭൂരിപക്ഷത്തോടെ പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയത്.
പുതിയ സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും മുഖ്യമന്ത്രിക്കെതിരായി ആരോപണങ്ങളുടെ കുന്തമുന തിരിക്കുകയാണ് പ്രതിപക്ഷം. എ ഐ ക്യാമറ, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളില്‍ അഴിമതി ആരോപിച്ചുകൊണ്ടാണ് ഒടുവില്‍ പ്രതിപക്ഷം പ്രക്ഷോഭം കടുപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് കുന്തമുന തിരിക്കുന്നതാണ് പ്രതിപക്ഷ ആരോപണങ്ങളുടെ രീതി.
അഴിമതി ഇല്ലാത്ത സര്‍ക്കാര്‍ എന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. ക്രമസമാധാനപാലനത്തില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ എന്നതും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു.
കെ റയില്‍ എന്ന വന്‍ കിട പദ്ധതിയെ ബി ജെ പിയും യു ഡി എഫും ചേര്‍ന്നു തളര്‍ത്തിയെങ്കിലും അതിവേഗ പാത കേരളത്തില്‍ ആവശ്യമാണെന്ന അഭിപ്രായങ്ങള്‍ക്കു പിന്തുണ ഏറുകയാണെന്ന അഭിപ്രായത്തിലാണ സര്‍ക്കാറും മുന്നണിയും മുന്നോട്ടു പോകുന്നത്.
രണ്ട് വര്‍ഷത്തെ സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡില്‍ മുന്നില്‍ റോഡ് വികസനം തന്നെയാണ്. വടക്ക് -തെക്ക് ആറുവരി പാത നിര്‍മ്മാണത്തിന്റെ പുരോഗതി സര്‍ക്കാറിനു അഭിമാനിക്കാനുള്ള വകനല്‍കുന്നു. കേരളത്തില്‍ ദേശീയ പാത വികസനം അവസാനിപ്പിക്കാനുള്ള യു ഡി എഫ് നീക്കങ്ങളെ മറികടന്നു സ്ഥലമേറ്റെടുക്കല്‍ വലിയ നേട്ടമായി. രണ്ട് വര്‍ഷം കൊണ്ട് ലൈഫ് മിഷനില്‍ പൂര്‍ത്തിയായത് 50,650 വീടുകളാണ് എന്നതും ഏറെ ജനപ്രിയമായി.
വിവിധ നികുതി വര്‍ധനയാണ് സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഇന്ധനസെസ്, വെള്ളക്കരംകൂട്ടല്‍ എന്നിവ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. ചെലവു ചുരുക്കി സാമ്പത്തിക അച്ചടക്കം പാലിച്ചുവെന്ന സാമ്പത്തിക റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ പ്രതിച്ഛായക്ക് ഗുണകരമായി.
source https://www.sirajlive.com/second-pinarayi-government-enters-third-year-today-a-progress-report-will-be-published.html
Post a Comment