ബംഗളൂരു | ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ചന്ദ്രയാൻ 3 പേടകത്തിൽ നിന്ന് പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നെല അർധരാത്രിയോടെയാണ് ലാൻഡറിന്റെ വാതിലുകൾ തുറന്നത്. തുടർന്ന് റോവർ സാവകാശം ഉപരിതലത്തിലേക്ക് ഇറങ്ങി. സെക്കൻഡിൽ ഒരു സെന്റീമീറ്റർ വേഗത്തിലാണ് റോവർ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്നത്. അശോക സ്തംഭവും ISRO-യുടെ ചിഹ്നവും ചന്ദ്രോപരിതലത്തിൽ പതിപ്പിച്ചാണ് പതിപ്പിച്ചാണ് റോവറിന്റെ യാത്ര. റോവർ പുറത്തിറങ്ങിയ കാര്യം രാഷ്ട്രപതിയാണ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതിയുടെ ട്വീറ്റ് ഐഎസ്ആർഒ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
വിക്രം ലാൻഡറിനുള്ളിൽ നിന്ന് പ്രഗ്യാൻ-റോവർ വിജയകരമായി വിന്യസിച്ചതിന് ഐഎസ്ആർഒ ടീമിനെയും എല്ലാ സഹ പൗരന്മാരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നതായി രാഷ്ട്രപതി ദ്രൗപതി മുർമു ട്വീറ്റ് ചെയ്തു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി ഏതാനും മണിക്കൂറുകൾക്ക് ശേഷം റോവറിനെ പുറത്തിറക്കിയത് ചന്ദ്രയാൻ 3യുടെ മറ്റൊരു ഘട്ടത്തിന്റെ വിജയത്തെ അടയാളപ്പെടുത്തിയതായി രാഷ്ട്രപതി പറഞ്ഞു.
#Chandrayaan3: The #pragyan rover starts its 14-day journey on the #Moon‘s surface, crawling at 1 cm/s speed.
Note: 1 day on the moon is equal to 14 days on the Earth🌙➡️🌎
📍Moon South Pole Temperature:
– 238°C pic.twitter.com/JzuTylTlQZ— Indian Aerospace Defence News – IADN (@NewsIADN) August 23, 2023
അടുത്ത 14 ദിവസങ്ങൾ റോവർ ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തും. ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ലാന്‍ഡറിലേക്കും, ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും, ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും കൈമാറും. റോവറിന്റെ മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു മെഗാപിക്‌സലിന്‍റെ രണ്ട് മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ശാസ്ത്രജ്ഞര്‍ക്ക് ദൃശ്യങ്ങള്‍ ലഭ്യമാകുന്നത്.
ഇന്നലെ വൈകീട്ട് 6.04-നാണ് ചന്ദ്രയാൻ 3 ചരിത്രം കുറിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. പൂര്‍ണമായും കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെയും സെന്‍സറുകളുടെയും നിര്‍മിത ബുദ്ധിയുടെയും സഹായത്തോടെയായിരുന്നു ലാന്‍ഡിംഗ്.
ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. 41 ദിവസത്തെ യാത്രക്ക് ശേഷമായിരുന്നു വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്.
ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. ഇന്ത്യയുടെ നേട്ടത്തെ വിവിധ ലോക രാജ്യങ്ങൾ അഭിനന്ദിച്ചു.
source https://www.sirajlive.com/pragyan-rover-released-from-chandrayaan-3-lander-14-more-days-of-trials.html
إرسال تعليق