ചാന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ബംഗളൂരു | ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ എട്ടരക്ക് ഐ എസ് ആർ ഒ ഇതിനായുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിക്കും. ഇതോടെ ചാന്ദ്രയാൻ ചന്ദ്രനോട് ഏറ്റവും അടുത്ത് എത്തിച്ചേരും. നിലവിൽ ചാന്ദ്രയാന് ചന്ദ്രനിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം 150 കിലോമീറ്ററും പരമാവധി ദൂരം 177 കിലോമീറ്ററുമാണ്. ഇന്ന് ഭ്രമണ പഥം താഴ്ത്തുന്നതിലൂടെ ഭൂമിയുമായുള്ള ദൂരം നൂറ് കിലോമീറ്ററായി ചുരുങ്ങും. പൂർണ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്കാണ് പേടകം ഇന്ന് പ്രവേശിക്കുക.

നാളെ, ആഗസ്റ്റ് 17 ചന്ദ്രയാന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഈ ദിവസം, ലാൻഡറിൽ നിന്ന് ചന്ദ്രയാൻ -3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഐഎസ്ആർഒ വേർപെടുത്തും. തുടർന്ന് ഓഗസ്റ്റ് 23 ന് വൈകുന്നേരം 05:30 ന് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങും.

22 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ഓഗസ്റ്റ് 5 ന് വൈകുന്നേരം 7:15 നാണ് ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചാന്ദ്രയാൻ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചപ്പോൾ അതിന്റെ ഭ്രമണപഥം 164 കി.മീ x 18,074 കി.മീ ആയിരുന്നു. ഭ്രമണപഥത്തിൽ പ്രവേശിക്കുമ്പോൾ, അതിന്റെ ഓൺബോർഡ് ക്യാമറകൾ ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തി അയച്ചിരുന്നു. ചന്ദ്രനിലെ ഗർത്തങ്ങൾ ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം.

 



source https://www.sirajlive.com/chandrayaan-3-39-s-final-orbital-descent-today.html

Post a Comment

Previous Post Next Post