തിരുവനന്തപുരം | മിത്ത് വിവാദത്തില്‍ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എന്‍ എസ് എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിച്ചേക്കും.
അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്നു ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുന്നതു സംബന്ധിച്ചു പോലീസ് നിയമോപദേശം തേടും.
എന്‍ എസ് എസ് ജാഥയ്ക്കു ഗൂഢ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാനായിരിക്കും നടപടി സ്വീകരിക്കുക.
മാര്‍ഗതടസം നടത്തി ജാഥകള്‍ സംഘടിപ്പിക്കരുതെന്ന കേരളാ ഹൈക്കോടതി വിധി ലംഘിച്ചു നടന്ന ഘോഷയാത്രക്കെതിരായ കേസ് അവസാനിപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന നിയമപ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം തേടുന്നത്.
source https://www.sirajlive.com/case-against-nss-may-be-closed-police-will-seek-legal-advice.html
Post a Comment