ബർമിംഗ്ഹാം (ഇംഗ്ലണ്ട്) | ബർമിംഗ്ഹാമിൽ നടക്കുന്ന ഐ ബി എസ് എ വേൾഡ് ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് സ്വർണം. ഫൈനലിൽ ആസ്ത്രേലിയയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റിന് 114 റൺസെടുത്തു.
മഴ കാരണം കളി തടസ്സപ്പെട്ടതോടെ ഇന്ത്യയുടെ ലക്ഷ്യം മഴ നിയമപ്രകാരം ഒമ്പത് ഓവറിൽ 43 റൺസായി പുനർ നിർണയിക്കുകയായിരുന്നു. ദീപിക (18), ഗംഗാ നീലപ്പ (11) എന്നിവരുടെ മികവിൽ ഇന്ത്യ ജയം സ്വന്തമാക്കി. മലയാളി താരം സാന്ദ്ര ഡേവിസ് രണ്ട് ഓവറിൽ 11 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. ഒരു റൺ ഔട്ടും സ്വന്തമാക്കി.
ഐ ബി എസ് എ ലോക ഗെയിംസിലെ പ്രഥമ ക്രിക്കറ്റ് ജേതാക്കൾ കൂടിയായി ഇന്ത്യൻ വനിതാ ടീം മാറി. അതേസമയം, പുരുഷ വിഭാഗം ക്രിക്കറ്റിൽ പാക്കിസ്ഥാനാണ് സ്വർണം. ഫൈനലിൽ ഇന്ത്യയെയാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. എട്ട് വിക്കറ്റിനാണ് പാക് ജയം.
source https://www.sirajlive.com/ibsa-world-games-gold-for-indian-women-39-s-cricket-team.html
Post a Comment