തിരുവനന്തപുരം | വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വി എസ് എസ് സി) നടത്തിയ ടെക്നിക്കല്‍ – ബി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ ഹരിയാന സംഘം ഒരു ഉദ്യോഗാർഥിയിൽ നിന്ന് ഈടാക്കിയത് ഏഴ് ലക്ഷം രൂപ. മറ്റ് മൂന്ന് പരീക്ഷകളില്‍ കൂടി സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇവ റദ്ദാക്കാൻ പോലീസ് അതത് സ്ഥാപനങ്ങൾക്ക് റിപ്പോർട്ട് നൽകും.
ഹരിയാനയില്‍ നിന്ന് പിടികൂടിയ മൂന്ന് പ്രതികളെ കേരളത്തില്‍ എത്തിച്ചു. ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ കൂടിയായ ദീപക് ഷിയോകന്ദ് ആണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ഉദ്യോഗാര്‍ഥിയായ ഋഷിപാലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരൻ്റെ സഹായി ലഖ്‌വിന്ദർ എന്നയാളും അറസ്റ്റിലായിട്ടുണ്ട്.
പരീക്ഷാ ഹാളിൽ വെച്ച് ചോദ്യ പേപ്പറിന്റെ ചിത്രം പകർത്തി ഫോൺ വഴി ആള്‍മാറാട്ടക്കാർ ഹരിയാനയിലെ സംഘത്തിന് അയച്ച് കൊടുത്താണ് തട്ടിപ്പ് നടത്തിയത്. പുറത്തുള്ള സംഘം പറയുന്ന ഉത്തരങ്ങള്‍, പരീക്ഷക്കിരിക്കുന്നവരുടെ ചെവിക്കുള്ളിലെ ചെറിയ ബ്ലൂ ടൂത്ത് ഇയര്‍ഫോണ്‍ വഴി കേൾക്കാം. തിരുവനന്തപുരം പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹരിയാനക്കാർ പിടിയിലാകുകയായിരുന്നു. ഇതിനെ തുടർന്ന് വി എസ് എസ് സിയുടെ പരീക്ഷ റദ്ദാക്കയിരുന്നു.
source https://www.sirajlive.com/exam-impersonation-haryana-gang-charges-7-lakh-cheats-in-three-more-exams.html
إرسال تعليق