സലാല | അസുഖത്തെ തുടര്‍ന്ന് സലാലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി കപ്പൂര്‍ മാരായംകുന്ന് കൊടിക്കാംകുന്ന് പാറപ്പുറം പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുല്‍ കരീം (57) നിര്യാതനായി. സ്വദേശിയുടെ വീട്ടിലെ കുക്ക് ആയി മൂന്ന് പതിറ്റാണ്ടിലേറെയായി ജോലി ചെയ്ത് വരുന്ന അബ്ദുല്‍ കരീം എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു.
പിതാവ് കള്ളിവളപ്പില്‍ ബാവു. ഭാര്യ: റഹീന, രണ്ട് പെണ്മക്കള് ഉണ്ട്. ഇവര്‍ വിവാഹിതരാണ്. ഐ സി എഫ് ഷാബിയാതി യൂണിറ്റ് ഫൈനാന്‍സ് സെക്രട്ടറിയായി സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.
മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഒമാന്‍ ഐ സി എഫ് സാന്ത്വനം ടീം വേഗത്തില്‍ പൂര്‍ത്തിയാക്കുകയും തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് അയക്കുകയും ചെയ്തു.
source https://www.sirajlive.com/a-native-of-palakkad-passed-away-in-salala.html
Post a Comment