തിരുവനന്തപുരം | സഊദി അറേബ്യയിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രത്തിൻ്റെ അനുമതി തേടി. ഒക്ടോബർ 19 മുതൽ 22 വരെയാണ് സഊദിയിലെ മേഖലാ സമ്മേളനം. അടുത്തമാസം 17 മുതല്‍ സഊദിയിൽ സന്ദർശനം നടത്താനാണ് അപേക്ഷ നൽകിയത്.
നേരത്തേ ലണ്ടനിലെ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതാണ് സൗദിയിലെയും സമ്മേളനം. ജൂണ്‍ ഒമ്പത്, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ ലോക കേരള സഭ നടന്നിരുന്നു. അന്ന് ന്യൂയോർക്ക് സ്ക്വയറിൽ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു.
source https://www.sirajlive.com/world-kerala-church-regional-conference-chief-minister-and-ministers-sought-permission-to-visit-saudi-arabia.html
Post a Comment