രാഹുല്‍ നവിന് ഇഡി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല

ന്യൂഡല്‍ഹി |  രാഹുല്‍ നവിന് ഇഡി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എസ് കെ മിശ്ര ഒഴിഞ്ഞതിനെ തുടര്‍ന്നാണിത്. മിശ്രയുടെ കാലാവധി ഇന്നാണ് അവസാനിച്ചത്. എസ് കെ മിശ്രയുടെ കാലാവധി നീട്ടണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല. ഇതിന് മുന്‍പ് നാലുതവണയാണ് മിശ്രയുടെ കാലാവധി കേന്ദ്രം നീട്ടിനല്‍കിയിരുന്നു

1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവിന്‍. നിലവില്‍ ഇഡി ആസ്ഥാനത്തെ ചീഫ് വിജിലന്‍സ് ഓഫീസറാണ്. ഈ ചുമതലയും അദ്ദേഹം തന്നെ നിര്‍വഹിക്കും. ബിഹാര്‍ സ്വദേശിയാണ് നവിന്‍.തുടക്കത്തില്‍ 2020 നവംബര്‍ വരെ രണ്ടുവര്‍ഷത്തേയ്ക്കാണ് എസ് കെ മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. തുടര്‍ന്ന് വിവിധ കാലയളവില്‍ എസ് കെ മിശ്രയുടെ കാലാവധി കേന്ദ്രം നീട്ടി നല്‍കുകയായിരുന്നു. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് എസ് കെ മിശ്ര.

 



source https://www.sirajlive.com/rahul-navin-temporary-charge-of-ed-director.html

Post a Comment

Previous Post Next Post