ശാന്തന്‍പാറ: പരസ്യ പ്രസ്താവന വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി | ചട്ടം ലംഘിച്ച് ശാന്തന്‍പാറയിലെ സി പി എം ഓഫീസ് നിര്‍മാണം തടഞ്ഞ സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരെയും അമിക്കസ് ക്യൂറിക്കെതിരെയും പരസ്യപ്രസ്താവന നടത്തുന്നതില്‍ ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് ഹൈക്കോടതിയുടെ താക്കീത്. കോടതി നിര്‍ദേശം നടപ്പാക്കുക മാത്രമാണ് അമിക്കസ്‌ക്യൂറിയും ജില്ലാ കലക്ടറും ചെയ്യുന്നതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്യമായ വിമര്‍ശനം പാടില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി.
പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണം. പരസ്യ പ്രസ്താവനകള്‍ നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്തലായി കാണേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ശാന്തന്‍പാറയിലെ സി പി എം ഓഫീസ് നിര്‍മാണം ചട്ടംലംഘിച്ചാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍, ഇത് കണക്കിലെടുക്കാതെ ഓഫീസ് നിര്‍മാണവുമായി സി പി എം മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്ടറോട് കോടതി നിര്‍ദേശം നല്‍കിയത്. എന്നാല്‍, കോടതി നിര്‍ദേശം നിലനില്‍ക്കെ അന്ന് രാത്രി പോലും നിര്‍മാണം തുടര്‍ന്നു.

സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി സി പി എം ജില്ലാ സെക്രട്ടറിയെ കക്ഷിയാക്കുകയും ചെയ്തു.

 



source https://www.sirajlive.com/shantanpara-high-court-says-no-public-statement.html

Post a Comment

Previous Post Next Post