കൊച്ചി | എറണാകുളം ജനറല്‍ ആശുപത്രിയിലെ ലൈംഗികാതിക്രമ കേസില്‍ അതിജീവിതയായ വനിതാ ഡോക്ടറുടെ മൊഴിയെടുത്തു. ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ വിദേശത്തുള്ള ഡോക്ടറുടെ മൊഴിയെടുത്തത്.
ആരോപണം നേരിടുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ മുന്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയെ പോലീസ് ചോദ്യം ചെയ്യും. പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
2019 ഫെബ്രുവരിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെ വൈകിട്ട് ആശുപത്രി ക്വാര്‍ട്ടേഴ്സിലെ സ്വകാര്യ കണ്‍സള്‍ട്ടിംഗ് മുറിയില്‍ വച്ച് ആരോപണ വിധേയനായ ഡോക്ടര്‍ ബലമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. വനിതാ ഡോക്ടര്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കേസില്‍ ആരോഗ്യ വകുപ്പിന്റെ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. വനിതാ ഡോക്ടറുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു.
source https://www.sirajlive.com/sexual-assault-case-in-the-hospital-the-statement-of-the-woman-doctor-was-taken.html
Post a Comment