ദുബൈ | 2023 ന്റെ ആദ്യ പകുതിയില്‍ ദുബൈ 3.2 ശതമാനം വളര്‍ച്ച കൈവരിച്ചു. 223.8 ബില്യണ്‍ ദിര്‍ഹത്തിലെത്തിയ ശക്തമായ പ്രകടനത്തെ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രശംസിച്ചു.
അടുത്ത ദശകത്തില്‍ ജി ഡി പി വളര്‍ച്ച ഇരട്ടിയാക്കാനും ലോകത്തെ മികച്ച മൂന്ന് നഗര സമ്പദ്വ്യവസ്ഥകളിലൊന്നായി എമിറേറ്റിന്റെ സ്ഥാനം ഏകീകരിക്കാനുമുള്ള ദുബൈ സാമ്പത്തിക അജണ്ട ഡി 33 യുടെ ലക്ഷ്യങ്ങളുമായി ഈ സാമ്പത്തിക വിപുലീകരണം പൊരുത്തപ്പെടുന്നുവെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
നിരവധി മേഖലകള്‍ നല്ല സാമ്പത്തിക പ്രകടനമാണ് നടത്തിയത്. ഗതാഗതം, മൊത്ത, ചില്ലറ വ്യാപാരം, സാമ്പത്തികം, ഇന്‍ഷ്വറന്‍സ്, താമസം, ഭക്ഷ്യ സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകള്‍ അവരുടേതായ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. ഈ മേഖലകള്‍ വളര്‍ച്ചയുടെ ഏകദേശം 93.9 ശതമാനം സംഭാവന ചെയ്തു. ഗതാഗത, സംഭരണ മേഖല 42.8 ശതമാനവും, വ്യാപാരം 12.9 ശതമാനവും, സാമ്പത്തിക, ഇന്‍ഷ്വറന്‍സ് പ്രവര്‍ത്തന മേഖല 9.9 ശതമാനവും നേടിയെന്ന് ദുബൈ ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു.
വ്യാപാര പ്രവര്‍ത്തനത്തില്‍ 1.7 ശതമാനം വളര്‍ച്ച
2023-ന്റെ ആദ്യ പകുതിയില്‍ വ്യാപാര പ്രവര്‍ത്തനങ്ങള്‍ 53.6 ബില്യണ്‍ ദിര്‍ഹത്തിന്റെ അധിക മൂല്യം കൈവരിച്ചു. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.7 ശതമാനം വളര്‍ച്ച നേടി. ജി ഡി പിയുടെ 23.9 ശതമാനവും മൊത്തം വളര്‍ച്ചയുടെ 12.9 ശതമാനവും സംഭാവന ചെയ്തു.
ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 10.5 ശതമാനം വളര്‍ച്ച
ഗതാഗതവും ലോജിസ്റ്റിക്സും മറ്റെല്ലാ മേഖലകളെയും പിന്നിലാക്കി വളര്‍ച്ചയില്‍ 42.8 ശതമാനം സംഭാവന നല്‍കി. 10.5 ശതമാനം വളര്‍ച്ചയാണ് കൈവരിക്കാനായത്. മൂല്യത്തില്‍ 31.4 ബില്യണ്‍ ദിര്‍ഹം സൃഷ്ടിച്ചു.
source https://www.sirajlive.com/dubai-achieved-economic-growth-of-3-2-percent-in-the-first-half-of-2023.html
إرسال تعليق