ഇസ്‌റാഈലിനെതിരെ ചൈന ഇടപെട്ടേക്കും; ചൈനയുടെ പിന്തുണ തേടി ഇറാന്‍

ടെല്‍ അവീവ് | ഹമാസിനെതിരായ ഇസ്‌റാഈല്‍ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചൈന വിഷയത്തില്‍ ഇടപെട്ടേക്കുമെന്നു സൂചന. ഇസ്‌റാഈലിനെതിരെ ചൈന ഇടപെട്ടാലുള്ള സാഹചര്യം നിരീക്ഷിക്കുകയാണ് ഇന്ത്യ. ഇസ്‌റാഈലിനെതിരെ ചൈന ഇറാനെ സഹായിച്ചേക്കാമെന്ന് ഇന്ത്യയുടെ വിലയിരുത്തല്‍.

ഗാസ വിഷയത്തില്‍ ഇറാന്‍ ഇടപെടുകയാണ്. ഇതിനു മുന്നോടിയായി ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്‌റാഈലിനെതിരെ ഇടപെടുമെന്ന സൂചന ഇറാന്‍ നല്‍കിക്കഴി ഞ്ഞു. ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്‌റാഈല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഇസ്‌റാഈല്‍ പ്രതിരോധ പരിധി കടന്നെന്ന് ചൈന പ്രസ്താവിച്ച സാഹചര്യത്തില്‍ ചൈനീസ് നീക്കം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വൃത്തങ്ങള്‍ പറയുന്നു. ഇറാന്‍ ഇടപെട്ടാ ലുള്ള വന്‍ സംഘര്‍ഷ സാധ്യതയ്ക്ക് ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു. സ്ഥിതി ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ഒഴിഞ്ഞു പോകണമെന്ന ഇസ്‌റാഈല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങള്‍ കൂട്ട പലായനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷംപേര്‍ പലായനം ചെയ്ത തായാണ് ഔദ്യോഗിക കണക്ക്. കരയുദ്ധത്തിന് തയ്യാറായി അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സൈ ന്യം തുടരുകയാണ്. ഇരുപക്ഷത്തുമായി ഇതുവരെ 3,900 പേര്‍ കൊല്ലപ്പെട്ടു എന്നാണു കണക്ക്.

ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ അടക്കം പ്രവര്‍ത്തനം കടുത്ത പ്രതി സന്ധി യിലാണ്. പലയിടത്തും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനം മാത്രമാണ് അവ ശേഷി ക്കുന്നത്. അതിനിടെ ഫലസ്തീനില്‍ കുടുങ്ങിയ വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും.

 

 

 

 

 



source https://www.sirajlive.com/china-may-intervene-against-israel-iran-seeks-china-39-s-support.html

Post a Comment

أحدث أقدم