കോഴിക്കോട് | എല്‍ ജെ ഡി-ആര് ജെ ഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. ലയനത്തിന്റെ പശ്ചാത്തലത്തില്‍ ആര് ജെ ഡിക്കു നിലവിലുണ്ടായിരുന്ന സംസ്ഥാന ഘടകം പിരിച്ചു വിട്ടതായി ദേശീയ നേതൃത്വം അറിയിച്ചു. പുതിയ ഭാരവാഹികളെ ഇന്നു വൈകീട്ട് പ്രഖ്യാപിക്കും. ലയന ശേഷം കേരളത്തില്‍ പാര്‍ട്ടി എല്‍ ഡി എഫിനൊപ്പം നില്‍ക്കുമെന്ന് എം വി ശ്രേയാംസ്കുമാര്‍ വ്യക്തമാക്കി.
വൈകീട്ട് നാലു മണിക്ക് നടക്കുന്ന ലയന സമ്മേളനത്തില്‍ ആര് ജെ ഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആര് ജെ ഡി പതാക, എല്‍ ജെ ഡി സ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാറിന് കൈമാറും.
ആര് ജെ ഡി നേതാക്കളായ അബ്ദുള്‍ബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും എല്‍ ജെ ഡി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെ പി മോഹനന് തുടങ്ങിയവരും ലയനസമ്മേളനത്തില്‍ പങ്കെടുക്കും.
source https://www.sirajlive.com/ljd-rjd-merger-conference-in-kozhikode-today.html
إرسال تعليق