ജറുസലേം/ഗസ്സ | ഫലസ്തീനിനെതിരായ ആക്രമണം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ഇസ്‌റാഈല്‍. ഗസ്സയിലെ വ്യോമാക്രമണം ഇരട്ടിയാക്കുമെന്ന് ഇസ്‌റാഈല്‍ അധികൃതര്‍ വ്യക്തമാക്കി. കരയുദ്ധം അനുയോജ്യമായ സമയത്തുണ്ടാകും. ഗസ്സയിലേക്ക് ഇന്ധനം കൈമാറണമെന്ന നിര്‍ദേശം ഇസ്‌റാഈല്‍ തള്ളി.
രണ്ട് ഇസ്‌റാഈലി ബന്ദികളെ കൂടി വിട്ടയക്കാമെന്ന് വിഷയത്തില്‍ ഇടപെട്ട ഖത്വറിനെ ഹമാസ് അറിയിച്ചിട്ടുണ്ട്. രണ്ട് വനിതാ ബന്ദികളെ കൈമാറാനാണ് സന്നദ്ധത അറിയിച്ചത്. എന്നാല്‍, ഇസ്‌റാഈല്‍ ഇത് നിരാകരിച്ചു. ബന്ദികളെ ഏറ്റെടുക്കാന്‍ ഇസ്‌റാഈല്‍ വിമുഖത കാണിച്ചെന്ന് ഹമാസ് പ്രതികരിക്കുകയും ചെയ്തു.
സംഘര്‍ഷം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു എസിനോട് ഖത്വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ റാലി നടന്നു.
അതിനിടെ, ഗസ്സക്കു പുറമെ വെസ്റ്റ് ബേങ്കിലും ഇസ്‌റാഈല്‍ വ്യോമാക്രമണമുണ്ടായി. ജനീനിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ലബനാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യു എസ് രംഗത്തെത്തിയിട്ടുണ്ട്.
source https://www.sirajlive.com/israel-ready-to-tighten-up-airstrikes-in-gaza-will-be-redoubled.html
Post a Comment