ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഐ എസ് ആര്‍ ഒ ഇന്ന് നടത്തും

ശ്രീഹരിക്കോട്ട | ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഐ എസ് ആര്‍ ഒ ഇന്ന് നടത്തും. ഗഗന്‍യാന്‍ ദൗത്യങ്ങളിലേക്കു കടക്കും മുമ്പ് ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ നിര്‍ണായക പരീക്ഷണമാണ് ഇന്നു നടക്കുന്നത്.

ബഹിരാകാശ സഞ്ചാരികളുമായുള്ള വാഹനം കുതിച്ചുയര്‍ന്ന ശേഷം റോക്കറ്റിനു വല്ലതും സംഭവി ച്ചാല്‍ യാത്രക്കാര്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം. ആദ്യ യാത്രികരുമായി ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ കുതിക്കും മുന്‍പ് ഈ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തും. ബഹിരാകാശ വാഹനം റോക്കറ്റിന്റെ മുകളിലാണു സജ്ജീകരിക്കുക. അതിവേഗ സഞ്ചാരത്തിനിടെ റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ എത്തിക്കുകയാണു ലക്ഷ്യം.

വിക്ഷേപണത്തറയില്‍ വച്ചോ പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പോ റോക്ക റ്റിന് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണിത്. ശ്രീഹരിക്കോട്ടയുടെ കടല്‍ തീരത്ത് നിന്ന് ഏകദേശം പത്ത് കീലോമീറ്റര്‍ അകലെയാണ് പരീക്ഷണ പേടകം ചെന്ന് വീഴുക. ഇന്ത്യന്‍ നാവിക സേനയുടെ പ്രത്യേക സംഘം കടലില്‍ നിന്ന് പേടകത്തെ വീണ്ടെടുക്കും. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇസ്രൊ പദ്ധതിയിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനായി തയ്യാറാക്കുന്ന ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹി ക്കിള്‍ അല്ല ഈ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ജി എസ് എല്‍ വി റോക്കറ്റിന്റെ എല്‍ 40 ബൂസ്റ്ററിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചെറു റോക്കറ്റ് ആണു പരീക്ഷണത്തിന് ഉപയോ ഗിക്കുന്നത്. വികാസ് എന്‍ജിന്റെ കരുത്തില്‍ കുതിക്കുന്ന ഈ റോക്കറ്റിന് മുകളിലാണ് ഗഗന്‍യാന്‍ യാത്രാ പേടകവും അതിന്റെ രക്ഷാസംവിധാനവും സ്ഥാപിച്ചത്. യഥാര്‍ഥ വിക്ഷേപണ വാഹന മുപയോഗിക്കുന്നതിന്റെ ഭീമമായ ചെലവ് കുറയ്ക്കാനാണ് മിനിയേച്ചര്‍ ഉപയോഗി ക്കുന്നതെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 



source https://www.sirajlive.com/isro-will-conduct-test-of-astronaut-rescue-system-today.html

Post a Comment

Previous Post Next Post