മുംബൈ | 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന എസ് എസ് എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റി ത്രിദിന ദേശീയ സമ്മേളനത്തിന് മുംബൈയിലെ ഗോവണ്ടി ഏകതാ ഉദ്യാനില്‍ (ദേവ്നാര്‍ മൈതാനം) ഇന്ന് പതാക ഉയരും. വൈകിട്ട് നാലിന് റസാ അക്കാദമി ചെയര്‍മാന്‍ അല്‍ഹാജ് മുഹമ്മദ് സഈദ് നൂരിയാണ് ധര്‍മപതാക വാനിലുയര്‍ത്തുക.
രാവിലെ ഒമ്പതിന് ഹാജി അലി ദര്‍ഗ, മാഹിന്‍ അലി, ബിസ്മില്ല ഷാ, ബഹാഉദ്ദീന്‍ ഷാ, അബ്ദുര്‍റഹ്മാന്‍ ഷാ മഖ്ബറകള്‍ സിയാറത്ത് ചെയ്യുന്നതോടെ ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ സമ്മേളനം ഔദ്യോഗികമായി ആരംഭിക്കും.
അഞ്ചിന് ഹിന്ദുസ്ഥാന്‍ ഉര്‍ദു ഡെയ്ലി എഡിറ്റര്‍ സര്‍ഫറാസ് അര്‍സു എജ്യുസൈന്‍ കരിയര്‍ എക്സ്‌പോയും പ്രശസ്ത ഉര്‍ദു കവി മെഹ്ബൂബ് ആലം ഗസി ബുക്ക്‌ഫെയറും ഉദ്ഘാടനം ചെയ്യും. 6.30ന്
ഗോള്‍ഡന്‍ ഫിഫ്റ്റി നാഷനല്‍ കോണ്‍ഫറന്‍സ് ഒമാന്‍ അംബാസഡര്‍ ഈസ സ്വലാഹ് അബ്ദുല്ല സ്വലാഹ് ആല്‍ ശിബാനി ഉദ്ഘാടനം ചെയ്യും.
‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തില്‍ ഭാഷ, തൊഴില്‍, സാംസ്‌കാരിക വൈവിധ്യങ്ങള്‍, വിദ്യാഭ്യാസം എന്നിങ്ങനെ രാജ്യത്തിന്റെ ബഹുസ്വരത വിളിച്ചോതുന്ന വിവിധ തീമുകളിലാണ് വേദികള്‍ ഒരുങ്ങുന്നത്.
ആത്മസംസ്‌കരണം, നൈപുണി വികസനം, പ്രൊഫഷനല്‍ എത്തിക്സ്, നോളജ് ഇക്കണോമി, പീസ് പൊളിറ്റിക്സ്, തുടങ്ങി വിവിധ മേഖലകളില്‍ ഗഹനമായ സംവാദങ്ങള്‍ നടക്കുന്ന പ്രതിനിധി സംഗമത്തോടെയാണ് ദേശീയ സമ്മേളനം ആരംഭിക്കുക.
source https://www.sirajlive.com/ssf-golden-fifty-mumbai-39-s-ekta-udyan-woke-up.html
إرسال تعليق