കൊച്ചി | കരുവന്നൂര്‍ സഹകരണ ബേങ്കിലെ കള്ളപ്പണ കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ചോദ്യംചെയ്യുന്നത് അവസാനിച്ചു. ഒന്‍പതു മണിക്കൂറോള്ം നീണ്ടു ഇ ഡിയുടെ ചോദ്യം ചെയ്യല്‍. വീണ്ടും ചോദ്യംചെയ്യലിനു വിളിച്ചാല്‍ ഹാജരാകുമെന്ന് എം എം വര്‍ഗീസ് പരിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇ ഡി വഴങ്ങിയില്ല. തുടര്‍ന്നാണു ചോദ്യംചെയ്യലിനു വര്‍ഗീസ് ഹാജരായത്. കരുവന്നൂര്‍ ബേങ്ക് തട്ടിപ്പില്‍ മുന്‍ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ ജില്ലാ സെക്രട്ടറിയായിരിക്കെ വര്‍ഗീസ് നടപടിയെടുത്തിരുന്നു.
source https://www.sirajlive.com/ed-questioned-mm-varghese-for-nine-hours.html
إرسال تعليق