മുന്‍ മന്ത്രി തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ലെന്നു സൂചന

തിരുവനന്തപുരം | മുന്‍ മന്ത്രി തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. ഈ മാസം പന്ത്രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഏജന്‍സി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തോമസ് ഐസക് ഹാജരാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു തോമസ് ഐസകിനു ഇ ഡി നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോ ടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹര്‍ജിയിലായിരുന്നു ഈ നടപടി. തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടു ന്നുവെന്നും കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമുള്ള തോമസ് ഐസക്കിന്റെ വാദം കോടതി അംഗീകരിച്ചു.

ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സി ല്‍ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപി ച്ചത്. തുടര്‍ന്ന് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെ പഴയ സമന്‍സ് പിന്‍വലിച്ച് ഇഡി പുതിയത് നല്‍കുകയായിരുന്നു.



source https://www.sirajlive.com/indications-are-that-former-minister-thomas-isaac-may-not-appear-before-the-ed-today.html

Post a Comment

Previous Post Next Post