ഏണി തെന്നി വൈദ്യുതി ലൈനില്‍ വീണു, വീട്ടമ്മ ഷോക്കേറ്റ് മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

പത്തനംതിട്ട | കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഗോവണി തെന്നി മറിഞ്ഞ്് വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ഏണിയില്‍ നില്‍ക്കുകയായിരുന്നു ഭര്‍ത്താവിന് തെറിച്ചു വീണ് പരുക്കേറ്റു.

വടശ്ശേരിക്കര പേഴുംപാറയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടശ്ശേരിക്കര പത്താം ബ്ലോക്കില്‍ ഇരുളന്‍മണ്ണില്‍ സുധാമണി(55) യാണ് മരിച്ചത്. സുധാമണിയും ഭര്‍ത്താവ് രാജേന്ദ്രനും കൂടി പറമ്പിലെ കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി തെന്നി തൊട്ടടുത്തു കൂടി പോകുന്ന 11 കെ വി ലൈനില്‍ തട്ടുകയായിരുന്നു. ഏണിയില്‍ നിന്ന് കുരുമുളക് പറിക്കുകയായിരുന്ന സുരേന്ദ്രന്‍ വൈദ്യുതാഘാതത്തില്‍ തെറിച്ച് ദൂരേക്ക് വീണു. ഏണിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന സുധാമണി ഷോക്കേറ്റ് തത്ക്ഷണം മരിച്ചു.

സംഭവം നടന്ന സ്ഥലത്ത് വൈദ്യുതി ലൈന്‍ താഴ്ന്നു കിടന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പെരുനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 



source https://www.sirajlive.com/ladder-slips-and-falls-on-power-line-housewife-dies-of-shock-husband-seriously-injured.html

Post a Comment

أحدث أقدم