ദമ്മാം | ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമോറോ’ എന്ന സന്ദേശത്തില്‍ ഐസിഎഫ് രാജ്യാന്തര തലത്തില്‍ നടത്തിവരുന്ന മാനവ വികസന വര്‍ഷത്തിന്റെ ഭാഗമായി ആചരിക്കുന്ന ഹെല്‍ത്തോറിയം ക്യാംപയിനിനോടനുബന്ധിച്ച് ഐ സി എഫ് (ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍) ദമാം സിറ്റി സെക്ടര്‍ ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു. മെഡി-കോണ്‍ എന്ന പേരില്‍ ദമാം സഫ ക്ലിനിക്കില്‍ നടത്തിയ പരിപാടിയില്‍ ‘പ്രമേഹവും കിഡ്നി രോഗവും’ എന്ന വിഷയത്തില്‍ ഡോ.ആശിഖ് വിഷയാവതരണം നടത്തി.
പ്രവാസികളില്‍ ജീവിതശൈലി രോഗങ്ങളുടെ നിരക്ക് വളരെ കൂടുതലാണെന്നും കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും നടത്തിയാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ അനായാസം കഴിയുമെന്ന് ഡോ. ആശിഖ് പറഞ്ഞു.
പൊതുപ്രവര്‍ത്തനങ്ങളോടൊപ്പം കൂടെക്കുടെയുള്ള ഇത്തരം ആരോഗ്യ ബോധവല്‍കരണ ശ്രമങ്ങള്‍ പ്രവാസി സംഘടനകള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ക്യാമ്പയിനോടനുബന്ധിച്ച് സെക്ടറിനു കീഴിലെ പ്രവാസികളെ നേരില്‍ കണ്ട് ലഘുലേഖ വിതരണം, ഇലല്‍ഖുലൂബ്, നെഫ്രോട്ടിക് സര്‍വ്വേയും നടത്തിയിരുന്നു
ഐസിഎഫ് സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി സക്കീറുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് സഫ്വ കോര്‍ഡിനേറ്റര്‍ അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു.
പ്രൊവിന്‍സ് ദഅ് വ സെക്രട്ടറി ഹാരിസ് ജൗഹരി, ആര്‍ എസ് സി നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍റഊഫ് പാലേരി, മുനീര്‍ തോട്ടട ,റമളാന്‍ മുസ്ലിയാര്‍,ഹര്‍ഷദ് ഏടയന്നൂര്‍, ഹമീദ് വടകര എന്നിവര്‍ സംബന്ധിച്ചു.
യൂനുസ്പറമ്പില്‍ പീടിക, സിദ്ദീഖ് സഖാഫി ഓമശ്ശേരി, ഫൈസല്‍ വെങ്ങാട്, സലീം സഖാഫി ചേലമ്പ്ര, മുസ്തഫ മുക്കോട്,അഹ്മദ് തോട്ടട, സഹീര്‍ പെരിന്തല്‍മണ്ണ എന്നിവര്‍ നേതൃത്വം നല്‍കി. അഷ്റഫ് ചാപ്പനങ്ങാടി സ്വാഗതവും അഷ്റഫ് ലത്വീഫി നന്ദിയും പറഞ്ഞു.
source https://www.sirajlive.com/icf-organized-health-seminar-better-world-better-tomorrow-39-39.html
Post a Comment