തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വക്കീല്‍ നോട്ടീസ് അയക്കും.
എം വി ഗോവിന്ദന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. ഇന്നുതന്നെ എം വി ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയക്കാന്‍ വക്കീലിനെചുമതലപ്പെടുത്തിയതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
രാഹുലിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് തുടരും. ഇന്ന് കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. രാത്രി എട്ടു മണിക്ക് ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരില്‍ നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. 15 വരെയുള്ള സമരപരിപാടികള്‍ യു ഡി വൈ എഫും ആസൂത്രണം ചെയ്തിട്ടുണ്ട്. 15-ന് യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കും. രാഹുലിന്റെ അപ്പീല്‍ തള്ളിയതോടെ 17 വരെ ജയിലില്‍ തുടരേണ്ട അവസ്ഥയാണ്.
source https://www.sirajlive.com/medical-certificate-rahul-will-send-a-lawyer-notice-against-mv-govindan-in-mangoota.html
إرسال تعليق