ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ബ്രിട്ടനും ശക്തമായ വ്യോമാക്രമണം നടത്തി

സന| യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ബ്രിട്ടനും ശക്തമായ വ്യോമാക്രമണം നടത്തി. ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെന്നാണ് വിശദീകരണം.

തലസ്ഥാനമായ സനായിലും ചെങ്കടല്‍ തുറമുഖം ഹുദെദയിലുമാണ് കനത്ത ആക്രമണം നടന്നത്. ധമര്‍ നഗരം, ഹൂതി ശക്തി കേന്ദ്രമായ സാദ എന്നിവിടങ്ങളിലും ആക്രമണം നടത്തി. ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യു എന്‍ രക്ഷാസമിതി അപലപിച്ചിരുന്നു.

ഇതോടെ സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

 



source https://www.sirajlive.com/the-united-states-and-britain-launched-heavy-airstrikes-against-houthi-targets.html

Post a Comment

أحدث أقدم