ഇടുക്കി| എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഇടുക്കിയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ എത്തുന്നത്. എല്‍ഡിഎഫ് പ്രതിഷേധങ്ങള്‍ക്കിടെ ആരിഫ് മുഹമ്മദ് ഖാന്‍ കനത്ത സുരക്ഷയില്‍ തൊടുപുഴയിലെത്തും. രാവിലെ 11 മണിക്കാണ് പരിപാടി.
ഭൂമി-പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലാ എല്‍ഡിഎഫ് ഇന്ന് രാജ് ഭവന്‍ മാര്‍ച്ച് നടത്തും. അതേ ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയിലെത്തുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, ഭൂമി-പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
പരിപാടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിനിടെയാണ് കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായി ഗവര്‍ണറെ വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത്.
source https://www.sirajlive.com/ldf-starts-hartal-in-idukki-the-governor-will-participate-in-the-businessmen-39-s-program.html
Post a Comment