കോയമ്പത്തൂർ | അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികളായ പന്ത്രണ്ട് പേരടങ്ങുന്ന സംഘം ഗ്രാമീണ പ്രവൃത്തിപരിചയത്തിൻ്റെ ഭാഗമായി പൊട്ടയാണ്ടിപ്പറമ്പ് പഞ്ചായത്തിലെ കർഷകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മുട്ട ജൈവ ലായനി, ത്രി ജി ലായനി എന്നിവ തയ്യാറാക്കുകയും അതിൻ്റെ ഉപയോഗത്തെ കുറിച്ച് കർഷകർക്ക് മനസിലാക്കിക്കൊടുക്കയും ചെയ്തു. സീഡ് ട്രീറ്റ്മെൻ്റ്, സീഡ് പെല്ലെറ്റിങ് എന്നിവയും കർഷകർക്ക് പരിചയപ്പടുത്തി.
കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഡോ. എം. ഇനിയകുമാർ, ഡോ. അരവിന്ദ്. ജെ, ഡോ.ഡി. വിനോദിനി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ നവീൻ എം, നീമ എസ് നായർ, ഗൗരിനന്ദ എസ്, ദേവിക ഉദയകുമാർ , ഐശ്വര്യ എൻ പി, ഐശ്വര്യ എസ്, കൃഷ്ണനവമി ‘എസ്, ശ്രേയ വി കെ, നവനീത് ഭാസ്കർ,അപർണ, എ.എസ്, സംഗീത പ്രിയ, എം വി കാവ്യ എന്നിവർ പങ്കെടുത്തു.
source https://www.sirajlive.com/organized-awareness-class-for-farmers.html
إرسال تعليق