ഇ ഡി അയച്ച പുതിയ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയില്‍

കൊച്ചി | മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി അയച്ച പുതിയ സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയില്‍. ഇ ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഹരജി സമര്‍പ്പിച്ചത്. ഇത് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

ഏപ്രില്‍ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് ഇ ഡി നോട്ടീസ് നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയാണ് താനെന്ന് ഐസക് ഹരജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ കിഫ്ബി നല്‍കിയിട്ടുണ്ട്.

ഇപ്പോഴത്തെ സമന്‍സ് തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണെന്നും ഐസക് ആരോപിച്ചു.
മസാലബോണ്ട്-കിഫ്ബി കേസില്‍ ഏഴാം തവണയാണ് ഇ ഡി ഐസക്കിന് സമന്‍സ് അയക്കുന്നത്. മസാല ബോണ്ട് കേസില്‍ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനെതിരെ ഐസക് നല്‍കിയ പ്രധാന ഹരജി മേയ് 22ന് പരിഗണിക്കാനായി കഴിഞ്ഞ ദിവസം കോടതി മാറ്റിയിരുന്നു.

 



source https://www.sirajlive.com/thomas-isaac-in-the-high-court-questioning-the-new-summons-sent-by-ed.html

Post a Comment

Previous Post Next Post