ഇടുക്കി | കട്ടപ്പനയില്‍ വിജയന് എന്നയാളെ കൊലപ്പെടുത്തിയതില്‍ ഭാര്യ സുമക്കും മകന് വിഷ്ണുവിനും പങ്കുണ്ടെന്ന് എഫ് ഐ ആര്. കഴിഞ്ഞ ആഗസ്റ്റിലാണ് വിജയനെ നിതീഷ് ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നത്. വിജയന്റെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ വീടിനകത്ത് കുഴിച്ചിട്ടു. കേസില്‍ ഇരുവരെയും പോലീസ് പ്രതിചേര്‍ത്തു.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറ പൊളിച്ച് പരിശോധിക്കും. രാവിലെ എട്ടോടെയാകും പരിശോധന.
നിതീഷും വിഷ്ണുവും വിജയനും ചേര്‍ന്നാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയത്. ഇവര്‍ താമസിച്ച പഴയ വീട്ടിലെ തൊഴുത്തിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് സൂചന. നാണക്കേട് ഭയന്നാണ് വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയത്.
2016ലാണ് അവിവാഹിതയായ യുവതിക്കും നിതീഷിനും കുഞ്ഞുണ്ടായത്. നിതീഷും വിഷ്ണുവും വിജയനും ചേര്‍ന്നാണ് ശിശുവിനെ കാലപ്പെടുത്തിയത്.
source https://www.sirajlive.com/kattappana-double-murder-fir-on-the-role-of-wife-and-son-in-the-murder-of-vijayan.html
Post a Comment