കൊച്ചി| കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷക്ക് റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മനോജ് റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു. മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എസ്എ റോഡില്‍ നിന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിരുന്നെന്നും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. പോലീസുകാരാണ് മനോജ് ഉണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് അദ്ദേഹം മരിച്ചത്.
source https://www.sirajlive.com/in-kochi-a-scooter-rider-died-after-being-strangled-by-a-rope-tied-across-the-road-for-the-prime-minister-39-s-safety.html
Post a Comment