വാഷിങ്ടണ്‍ | ഇറാനെതിരെ ഇസ്‌റാഈല്‍ പ്രത്യാക്രമണം നടത്തിയാല്‍ അമേരിക്ക പിന്തുണക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്‌റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ചാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. വൈറ്റ് ഹൗസിലെ ഒരുന്നതുദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്.
മേഖലയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന യുദ്ധത്തിലേക്ക് ഇസ്‌റാഈല്‍ പ്രത്യാക്രമണം നയിച്ചേക്കുമെന്ന് ബൈഡന്‍ ആശങ്കപ്പെടുന്നതായി യു എസ് അധികൃതര്‍ പറഞ്ഞു.
ഇസ്‌റാഈല്‍ തങ്ങള്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ഇറാന്‍ ഇക്കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഡ്രോണുകളും മിസ്സൈലുകളും ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയത്. 200ല്‍ അധികം ഡ്രോണുകളും ക്രൂയിസ്, ബാലിസ്റ്റിക് മിസ്സൈലുകളും ഇറാന്‍ പ്രയോഗിച്ചു.
source https://www.sirajlive.com/no-support-if-israel-counterattacks-iran-us.html
Post a Comment