ന്യൂഡൽഹി | രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്- യു ജി) ഇന്ന്. രാജ്യത്തെ 557 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലായി ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് 5.20 വരെ പരീക്ഷ നടക്കും. 24 ലക്ഷത്തോളം പേരാണ് ഇത്തവണ നീറ്റിന് അപേക്ഷിച്ചത്.
രാജ്യത്തിന് പുറത്തുള്ള 14 നഗരങ്ങളിലും നാഷനൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിട്ടുണ്ട്. ഡ്രസ്സ് കോഡ് ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പരീക്ഷാ ഫലം ജൂൺ 14ന് പ്രഖ്യാപിക്കും.
source https://www.sirajlive.com/neet-ug-today.html
إرسال تعليق