ന്യൂഡല്‍ഹി | ഈ മാസം 14 ന് വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അയോധ്യയില്‍. ക്ഷേത്രദര്‍ശനവും പൂജയും നടത്തിയ ശേഷം ക്ഷേത്ര പരിസരത്ത് റോഡ് ഷോയും നടത്തി മോദി. യോഗി ആദിത്യനാഥിനൊപ്പമാണ് മോദി റോഡ് ഷോ നടത്തിയത്.
93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന്റെ സമാപനത്തോടൊപ്പമായിരുന്നു മോദിയുടെ അയോധ്യ സന്ദര്‍ശനം. . അഞ്ചാം ഘട്ടത്തില്‍ മെയ് 20നാണ് അയോധ്യയിലെ ഫൈസാബാദില്‍ വോട്ടെടുപ്പ്. ഫൈസാബാദ് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിങ്ങും മോദിക്ക് ഒപ്പമുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ഇറ്റാവയിലും ധൗരഹ്റയിലും നടന്ന പൊതുയോഗങ്ങളെ മോദി അഭിസംബോധന ചെയ്തു. കോണ്‍ഗ്രസിന്റേയും സമാജ്വാദി പാര്‍ട്ടിയുടേയും ഉദ്ദേശങ്ങള്‍ നല്ലതല്ലെന്നും അവരുടെ മുദ്രാവാക്യങ്ങള്‍ കള്ളമാണെന്നും മോദി വിമര്‍ശിച്ചു. ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത് അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ വോട്ട് ബേങ്കുകള്‍ക്കും വേണ്ടി മാത്രമാണ്. എന്നാല്‍ സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധര്‍മം. ചിലര്‍ മെയിന്‍പുരി, കനൗജ്, ഇറ്റാവ എന്നിവയെ തങ്ങളുടെ പൈതൃകമായി കണക്കാക്കുമ്പോള്‍ മറ്റുചിലര്‍ അമേഠിയെയും റായ്ബറേലിയെയും പൈതൃകമായി കണക്കാക്കുന്നതെന്ന് മോദി വിമര്‍ശിച്ചു
source https://www.sirajlive.com/modi-again-in-ayodhya-conducted-a-road-show.html
إرسال تعليق